ഡൽഹിയിലെ ആശുപത്രിയിൽ വൻ തീപിടിത്തം

രാജ്യതലസ്ഥാനത്തെ ആശുപത്രിയില്‍ തീപിടിത്തമുണ്ടായി. വസുന്ധര എന്‍ക്ലേവിലുള്ള ധരംശില നാരായണ സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയിലാണ് സംഭവം. തീപിടിത്തത്തിന് കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല.

20ലേറെ അഗ്നിശമനസേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമത്തിലാണ്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ആശുപത്രിയിലെ പ്രധാന ബ്ലോക്കും രോഗികളും നഴ്സുമാരുമെല്ലാം സുരക്ഷിതരാണെന്നാണ് വിവരം.