കോൺഗ്രസ് നേതാവ് സുധാകരന്റെ സഹായി മരിച്ച നിലയില്‍;ചെറുപുഴ പാടിയോട്ടുംചാലിലെ പ്രസാദ് ആണ് മരിച്ചത്;അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു

മുൻ എംപിയും കോൺഗ്രസ് നേതാവുമായ സുധാകരന്റെ സഹായിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.
ചെറുപുഴ പാടിയോട്ടുംചാലിലെ പ്രസാദ് (37) ആണ് മരിച്ചത്.
സുധാകരന്റെ വീട്ടിലാണ് മൃതദേഹം കാണപ്പെട്ടത്. ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ആറുവര്‍ഷമായി സുധാകരന്റെ സഹായിയായി പ്രസാദ് കൂടെയുണ്ട്.അമ്മ: ലക്ഷ്മി. ഏകസഹോദരി: പ്രഭാവതി.ടൗണ്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു. അസ്വഭാവിക മരണത്തിന് കണ്ണൂര്‍ ടൗണ്‍ പോലീസ് കേസെടുത്തിട്ടുണ്ട്.