കോഹ്ലിയുടെ വെല്ലുവിളി സ്വീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടെ ഫിറ്റ്നസ് ചലഞ്ച് നരേന്ദ്ര മോദി സ്വീകരിച്ചു. വ്യായാമം ചെയ്യുന്നതിന്റെ വീഡിയോ ട്വിറ്ററിൽ പങ്ക് വെക്കാനാണ് കോഹ്ലി മോദിയെ വെല്ലുവിളിച്ചത്. വെല്ലുവിളി സ്വീകരിക്കുന്നതായും താൻ വ്യായാമം ചെയ്യുന്നതിന്റെ വീഡിയോ ഉടൻ ട്വിറ്ററിൽ പങ്ക് വെക്കുമെന്നും മോദി ട്വിറ്ററിൽ കുറിച്ചു.