കഴുത്തിന് പരിക്ക്; ട്വന്റി- ട്വന്റിയിൽ കോഹ്ലി കളിച്ചേക്കില്ല

കഴുത്തിനേറ്റ പരിക്ക് മൂലം ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ബഹുരാഷ്ട്ര ട്വന്റി- ട്വന്റിയിൽ കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്. ബിസിസിഐ ആണ് വിവരം പുറത്ത് വിട്ടത്. മെയ് 17ന് സൺ റൈസേഴ്‌സ് ഹൈദെരാബാദുമായി നടന്ന ഐപിഎൽ മാച്ചിൽ കോഹ്‌ലിയുടെ കഴുത്ത് ഉളുക്കിയിരുന്നു. തുടർന്ന് ഡോക്ടർമാർ വിശ്രമം നിർദേശിക്കുകയായിരുന്നുവത്രെ. ജൂണിലാണ് ബഹുരാഷ്ട്ര ട്വന്റി- ട്വന്റി മത്സരം നടക്കുക. എന്നാൽ ഇതിൽ കളിക്കാനാവില്ലെന്ന് ഡോക്ടർമാർ കൊഹ്‌ലിയോട് നിർദ്ദേശിച്ചു. കഴുത്തിനേറ്റ പരിക്ക് ഭേദമാവണമെങ്കിൽ ഡോക്ടർമാരുടെ നിരീക്ഷണത്തിൽ തീവ്ര പരിചരണം വേണമത്രെ.
എന്നാൽ ആദ്യ ഘട്ടത്തിലെ ചില കളികൾ മാത്രമേ കോഹ്‌ലിക്ക് നഷ്ടപ്പെടുകയുള്ളൂ എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.