മെക്കനു ചുഴലിക്കാറ്റ് സലാല തീരത്തെത്തി;ഒമാൻ തീരത്ത് ശക്തമായ കാറ്റും മഴയും;യമനിൽ 17 പേരെ കാണാതായി

മെക്കനു ചുഴലിക്കാറ്റ് ഒമാൻ സലാല തീരത്തെത്തി.സലാല തീരത്ത് ശക്തമായ കാറ്റും മഴയും.താഴ്ന്ന ഭാഗങ്ങൾ മണ്ണിലടിയിലായി.തീരദേശത്തെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. അതേ സമയം യമനിൽ ശക്തമായ ചുഴലിക്കാറ്റിൽ 17 പേരെ കാണാതായി.രണ്ടു കപ്പലുകൾ മറിഞ്ഞു. സലാല ഉൾപ്പെടെ ഒമാന്റെ തെക്കൻ തീരത്ത് ഇന്നലെ മുതൽ ആരംഭിച്ച മഴ തുടരുകയാണ്. ഇത് കനത്ത വെള്ളക്കെട്ട് ഉണ്ടാക്കിയിട്ടുണ്ട്. സദാ, മിർബാത്ത്​, തുംറൈത്ത്​ തുടങ്ങിയ സ്ഥലങ്ങളിൽ സാമാന്യം ശക്തമായ കാറ്റോടെയുള്ള മഴയാണ്​ ലഭിച്ചത്.