വേൾഡ് കപ്പിന് മുമ്പുള്ള വേൾഡ് ക്ലാസ്സ് ഫൈനൽ നാളെ;റൊണാൾഡോയും സലാഹും നേർക്കുനേർ;ആരാകും യൂറോപ്പിന്റെ ക്ലബ് ചാമ്പ്യന്മാർ?

യൂറോപ്പിലെ ക്ലബ് ചാമ്പ്യന്മാരെ നാളെയറിയാം.യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റയൽ മാഡ്രിഡും ലിവർപൂളും ഏറ്റുമുട്ടും.യുക്രൈനിലെ വിഖ്യാതമായ കീവ് സ്റ്റേഡിയത്തിലാണ് കലാശപ്പോരാട്ടം.ലോക ഫുട്ബോളിലെ വമ്പന്മാരായ റയൽ മാഡ്രിഡ് ഉറച്ച ആത്മവിശ്വാസത്തിൽ തന്നെയാണ് കളിക്കളത്തിലറങ്ങുന്നത്.പൂർവകാല പ്രതാപം തിരിച്ചുപിടിക്കാൻ തന്റെ ചുണക്കുട്ടികൾക്ക് കഴിയുമെന്ന് ലിവർപൂൾ കോച്ച് ക്ലോപ്പും കണക്കുകൂട്ടുന്നു.ഒറ്റ സീസണിലെ മികവ് കൊണ്ട് ലോകോത്തര കളിക്കാരുടെ നിലവാരത്തിലേക്കെത്തിയ സലാഹ് തന്നെയാണ് ലിവർപൂളിന്റെ തുറുപ്പുചീട്ട്.ലോകഫുട്ബോളർ റൊണാൾഡോയും സലാഹും നേർക്കുനേർ വരുന്നുവെന്നാണ് കളിയുടെ മറ്റൊരു പ്രത്യേകത.സലാഹും ബെൻസേമയും ഉൾപ്പെടയുള്ള ഇരുടീമുകളിലെ മുസ്ലിം കളിക്കാർ നോമ്പെടുത്താണ് കളിക്കുക എന്നുള്ളത് ഫൈനലിനെ ഇതിനോടകം തന്നെ വ്യത്യസ്‍തമാക്കിയിരിക്കുകയാണ്.നാളെ രാത്രി 7 മണിക്കാണ് മത്സരം.