ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിടുന്നു! കിരീട നേട്ടത്തിന് ശേഷം താരം പറഞ്ഞത് #Video

എല്ലാ സീസണിലെയും അവസാനമെന്ന പോലെ ഈ സീസണിലും ക്ലബ് വിടുമെന്ന് സൂചന നല്‍കി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഇന്നലെ ചാമ്ബ്യന്‍സ് ലീഗ് വിജയത്തിനു ശേഷമാണ് ക്ലബില്‍ തുടരില്ല എന്ന തരത്തില്‍ മാധ്യമങ്ങളോട് റൊണാള്‍ഡോ സംസാരിച്ചത്. ഇത്ര കാലം റയല്‍ മാഡ്രിഡില്‍ കളിച്ചതില്‍ സന്തോഷമുണ്ടെന്ന് പറഞ്ഞ റൊണാള്‍ഡോ തന്റെ ഭാവിയെ കുറിച്ച്‌ അടുത്ത് തന്നെ അറിയിക്കാം എന്നും പറഞ്ഞു.

താരം കഴിഞ്ഞ സീസണിലും സമാനമായ രീതിയില്‍ ക്ലബ് വിടുമെന്ന സൂചനകള്‍ നല്‍കിയിരുന്നു. റൊണാള്‍ഡോ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് എന്ന അഭ്യൂഹങ്ങളും കഴിഞ്ഞ സീസണില്‍ നിറഞ്ഞു നിന്നു. റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിടില്ല എന്നും ഇത് കരാര്‍ പുതുക്കാനുള്ള റൊണാള്‍ഡോയുടെ ശ്രമം മാത്രമാണെന്നുമാണ് ഫുട്ബോള്‍ നിരീക്ഷകര്‍ വിലയിരുത്തുന്നത്.