പെൺകുട്ടികൾ ട്രെയിൻ തട്ടി മരിച്ച നിലയിൽ, ആത്മഹത്യയാണെന്ന് പ്രാഥമിക നിഗമനം ; പന്ത്രണ്ടാം ക്ലാസ് ഫലം പുറത്തു വന്നത് ഇരുവരെയും അസ്വസ്ഥരാക്കിയിരുന്നുവെന്ന് പൊലീസ്

തെക്കുകിഴക്കൻ ദില്ലിയിലെ തുഗ്ലക്ക്ബാദിനടുത്തുള്ള റെയില്‍വേ ട്രാക്കില്‍ രണ്ട് പെണ്‍കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തി. ‘സോറി ഫാദര്‍’ എന്നെഴുതിയ ഒരു കുറിപ്പ് മൃതദേഹങ്ങള്‍ക്കടുത്തുണ്ടായിരുന്ന ബാഗിനകത്തു നിന്നും പൊലീസിന് ലഭിച്ചു. രാവിലെ ആറുമണിക്കാണ് ശരീരങ്ങള്‍ ട്രാക്കില്‍ കണ്ടെത്തിയത്. വണ്ടിയിടിച്ച് കിടന്നിരുന്ന പെൺകുട്ടികളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിതീകരിക്കുകയായിരുന്നു.

മരിച്ച പെൺകുട്ടികളില്‍ ഒരാളുടെ അമ്മ കുറച്ച്‌ വര്‍ഷങ്ങള്‍ക്ക് മുൻപ് മരിച്ചിരുന്നതായും ഇതിനെ തുടര്‍ന്ന് പെൺകുട്ടി വിഷമത്തിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും വിശദമായി അന്വേഷണം നടത്തുന്നതായി പൊലീസ് പറഞ്ഞു. മരണപ്പെട്ട രണ്ടു പേരും പന്ത്രണ്ടാം ക്ലാസ് വിദ്യാർഥിനികളായിരുന്നുവെന്നും സി ബി എസ് ഇ ഫലം പുറത്തുവന്നത് രണ്ട് പേരെയും അസ്വസ്‌ഥരാക്കിയിരുന്നുവെന്നും പൊലീസ് പറയുന്നു.