ബോംബെ അധോലോക രാജാവ്; രജനീകാന്ത് ചിത്രം ‘കാല’ യുടെ ട്രെയിലര്‍ പുറത്തിറങ്ങി

തമിഴകത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് ചിത്രം ‘കാല’ യുടെ ട്രെയിലര്‍ പുറത്തിറങ്ങി. കബാലിക്ക് ശേഷം പാ രജ്ഞിത്താണ് കാല സംവിധാനം ചെയ്യുന്നത്.

ഹുമ ഖുറേഷി, അഞ്ജലി പാട്ടില്‍, സമര്‍ത്ഥകാനി, പങ്കജ് ത്രിപതി എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വണ്ടര്‍ബാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷ് ആണ് സിനിമയുടെ നിര്‍മാണം. ബോംബൈയിലെ അധോലോക നായകന്റെ കഥാപാത്രത്തെയാണ് രജനി അവതരിപ്പിക്കുന്നത്.