കോട്ടയത്തെ ദുരഭിമാനക്കൊല; ആസൂത്രണം ചെയ്തത് നീനുവിന്റെ മാതാപിതാക്കളെന്ന് വെളിപ്പെടുത്തൽ; അറസ്റ്റ് ഭയന്ന് നീനുവിന്റെ മാതാപിതാക്കൾ ഒളിവിൽ പോയി

കോട്ടയത്ത് ജാതിമാറി പ്രണയിച്ച്‌ വിവാഹം കഴിച്ചതിന് ദളിത് ക്രൈസ്തവനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിന്റെ ആസൂത്രിതർ നീനുവിന്റെ മാതാപിതാക്കൾ. മകൾ ദളിത് ക്രൈസ്തവനെ പ്രണയിച്ചതിൽ നാണക്കേട് ഭയന്നാണ് ഇവർ കെവിനെ കൊലപ്പെടുത്താൻ തീരുമാനിച്ചത്. അറസ്റ്റിലായ നിയാസ് ആണ് ഇക്കാര്യം പോലീസിനോട് വെളിപ്പെടുത്തിയത്. കെവിനെ തട്ടികൊണ്ട് പോവാൻ വാഹനം ഏർപ്പാടാക്കാൻ നീനുവിന്റെ അച്ഛൻ ചാക്കോയും ‘അമ്മ രഹനയും നിയസിനോട് നേരിട്ട് ആവശ്യപ്പെടുകയായിരുന്നുവത്രെ. വിവരങ്ങൾ പുറത്തായതോടെ നീനുവിന്റെ മാതാപിതാക്കൾ ഒളിവിൽ പോയി. അതേസമയം കൊലപാതകം ആസൂത്രണം ചെയ്തത് നീനുവിന്റെ സഹോദരൻ ഷാനു ചാക്കോ ആണത്രേ.