കോട്ടയത്തെ ദുരഭിമാനക്കൊല; മുഖ്യപ്രതി ഷാനുവും പിതാവ് ചാക്കോയും പിടിയിൽ

കോട്ടയത്ത് പ്രണയിച്ച് വിവാഹം കഴിച്ചതിന് യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യപ്രതി ഷാനു ചാക്കോ, ഇയാളുടെ പിതാവും കൂട്ടുപ്രതിയുമായ ചാക്കോ എന്നിവർ പൊലീസ് പിടിയിലായി. തമിഴ്‌നാട്ടിൽ വെച്ചാണ് ഇവർ പൊലീസ് പിടിയിലായത്. ഇവരെ ഇന്ന് തന്നെ കോട്ടയത്ത് എത്തിക്കുമെന്ന് പൊലീസ് പറഞ്ഞു. അതേസമയം ഇരുവരും ഹൈക്കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ സമർപ്പിച്ചിട്ടുണ്ട്.