വരുന്നു പതഞ്ജലിയുടെ സിം കാർഡുകൾ; സ്വദേശി സമൃദ്ധി എന്ന് പേരിട്ടിരിക്കുന്ന കമ്പനി പ്രവർത്തിക്കുന്നത് ബിഎസ്എൻഎലുമായി കൈകോർത്ത്

ഭക്ഷ്യ വസ്തുക്കൾ, സൗന്ദര്യ വർധക വസ്തുക്കൾ, ആയുർവേദ മരുന്നുകൾ എന്നിവ വിപണിയിലിറക്കിയതിന് പിന്നാലെ ടെലികോം രംഗത്തും കണ്ണ് വെച്ച് യോഗ ഗുരു ബാബാ രാംദേവ്. ബിഎസ്എൻഎലുമായി കൈകോർത്ത് സ്വദേശി സമൃദ്ധി എന്ന പേരിൽ സിം കാർഡുകൾ വിപണിയിലിറക്കുകയാണ് രാംദേവിന്റെ കമ്പനിയായ പതഞ്‌ജലി. 144 രൂപ, 792 രൂപ, 1584 രൂപ എന്നിങ്ങനെ മൂന്ന് പ്ലാനുകളുമായാണ് സ്വദേശി സമൃദ്ധി വിപണിയിലേക്ക് വരുന്നത്. ദിനേന 2 ജിബി ഇന്റർനെറ്റും അൺലിമിറ്റഡ് കോളുകളുമാണ് ഈ പ്ലാനുകളിൽ നൽകുന്നത്.
തുടക്കത്തിൽ പതഞ്ജലിയുടെ കീഴിലുള്ള തൊഴിലാളികൾക്ക് മാത്രമേ പതഞ്‌ജലി സിം നൽകുകയുള്ളൂ. പിന്നീട് രാജ്യ വ്യാപകമായി അവതരിപ്പിക്കാനാണ് നീക്കം. യോഗ ഗുരുവിന്റെ പുതിയ നീക്കം ശ്രദ്ധയോടെ വീക്ഷിക്കുകയാണ് ടെലികോം ഭീമന്മാർ.