ഗൗരി ലങ്കേഷ് വധം; പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു

പ്രസിദ്ധ മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ വെടിവെച്ച് കൊന്ന സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചു.650 പേജുള്ള കുറ്റപത്രമാണ് സമർപ്പിച്ചത്. 131 പേരുടെ സാക്ഷി മൊഴികൾ കുറ്റപത്രത്തിൽ രേഖപെടുത്തിയിട്ടുണ്ട്. സംഭവത്തിൽ ഒരു പ്രതി നേരത്തെ പിടിയിലായിരുന്നു. രണ്ടാം പ്രതിയായ പ്രവീണിനെ ഉടൻ അറസ്റ്റ് ചെയ്യും.
ഹിന്ദുത്വവാദികൾക്കെതിരെ ലേഖനമെഴുതിയതിനാണ് ഗൗരി ലങ്കേഷിനെ കഴിഞ്ഞ വർഷം സെപ്റ്റംബർ അഞ്ചിന് സംഘപരിവാർ അനുകൂലികൾ ബംഗളൂരുവിലെ വസതിയിൽ വസതിയിൽ വെടിവെച്ച് കൊന്നത്.
സംഭവത്തിൽ പ്രതിയെ പിടിക്കാനാവാതെ കർണാടകം പൊലീസ് ഏറെക്കാലം ഇരുട്ടിൽ തപ്പിയിരുന്നു.