മെകുനു ചുഴലിക്കാറ്റിനെത്തുടർന്ന് സൗദിയിലെ മരുഭൂമിയിൽ തടാകങ്ങൾ രൂപപ്പെട്ടു; അസാധാരണ കാഴ്ച കാണാൻ ഒഴുകിയെത്തിയത് പതിനായിരങ്ങൾ

ഗൾഫ് മേഖലയിൽ കനത്ത നാശം വിതച്ച മെകുനു ചുഴലിക്കാറ്റിനെ തുടർന്ന് അറേബ്യൻ മരുഭൂമിയിൽ തടാകങ്ങൾ രൂപപ്പെട്ടു. അറേബ്യയിലെ റൂബൽഖാലി മരുഭൂമിയിലെ സൗദി, യെമൻ, ഒമാൻ എന്നീ രാജ്യങ്ങളുടെ അതിർത്തിയോട് ചേർന്നാണ് തടാകങ്ങൾ രൂപപ്പെട്ടത്. കഴിഞ്ഞ 20 വർഷത്തിനിടെ ആദ്യമായാണത്രെ ഇത്തരം തടാകങ്ങൾ രൂപപ്പെടുന്നത്.
അപൂർവ്വ പ്രതിഭാസം കാണാൻ നിരവധിയാളുകളാണ് മേഖലയിലേക്ക് ഒഴുകിയത്. തടാകങ്ങൾ രൂപപ്പെട്ടതിനാൽ ഈ മേഖലയിൽ പുല്ലും സസ്യങ്ങളും മുളച്ച് വരും. രണ്ട് വർഷത്തോളം ഒട്ടകങ്ങൾക്ക് മേയാൻ ആവശ്യമായ പുല്ല് ഇവിടെ വാളരും എന്നാണ് മേഖലയുമായി ബന്ധപ്പെട്ടയാളുകൾ പറയുന്നത്.