വോട്ടെണ്ണലിന്റെ ആദ്യ റൗണ്ട് പൂര്‍ത്തിയാകുമ്പോൾ വിജയ തിളക്കവുമായി സജി ചെറിയാന്റെ മുന്നേറ്റം

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കവെ എല്‍ഡിഎഫിന് മുന്നേറ്റം. ആദ്യ റൗണ്ട് വോട്ടെണ്ണല്‍ പുരോഗമിക്കവെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ 1833 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്. മാന്നാര്‍ പഞ്ചായത്തിലെ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോഴാണ് ഈ ലീഡ് സ്വന്തമാക്കിയിരിക്കുന്നത്.

ആദ്യ റൗണ്ടില്‍ മുന്നേറ്റം തുടര്‍ന്ന സജി ചെറിയാന്‍ രണ്ടാം റൗണ്ടിലും ഭൂരിപക്ഷം ഉയര്‍ത്തുകയാണ്. രണ്ടായിരം വോട്ടിന്റെ ഭൂരിപക്ഷവുമായാണ് സജി ചെറിയാന്റെ മുന്നേറ്റം. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാര്‍ രണ്ടാം സ്ഥാനത്തും ബിജെപി മൂന്നാം സ്ഥാനത്തുമാണ് നിലവില്‍. എല്‍ഡിഎഫിന് 8326 വോട്ടുകളും യുഡിഎഫിന് 5697 ഉം ബിജെപിക്ക് 4117 ഉം വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ വെറും 440 വോട്ടുകളുടെ ലീഡ് മാത്രമായിരുന്നു എല്‍ഡിഎഫിന് മാന്നാര്‍ പഞ്ചായത്തില്‍ ലഭിച്ചത്.