ബോധ്ഗയ സ്ഫോടന പരമ്പര; മുഴുവൻ പ്രതികൾക്കും ജീവപര്യന്തം

ബുദ്ധമതക്കാരുടെ പുണ്യ കേന്ദ്രമായ 2013ൽ നടന്ന സ്ഫോടന പരമ്പരയിൽ മുഴുവൻ പ്രതികളെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചു. ഉമർ സിദ്ദിഖി, അസ്ഹറുദ്ദിൻ ഖുറേഷി, ഹിംതിയാസ് അൻസാരി, ഹൈദർ അലി, മുജീബുള്ള അൻസാരി എന്നിവരാണ് കേസിലെ പ്രതികൾ. കഴിഞ്ഞ വെള്ളിയാഴ്ച ചേർന്ന കോടതി ഇവരെ കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു. ഇവർ നിരോധിത സംഘടനയായ സിമിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നതായും, തീവ്രവാദ സംഘടനയായ ഇന്ത്യൻ മുജാഹിദീനുമായി ബന്ധമുള്ളതായും കോടതി കണ്ടെത്തിയിരുന്നു. 2013ൽ നരേന്ദ്ര മോദി പങ്കെടുത്ത റാലിക്ക് മുന്നോടിയായി പട്നയിൽ നടന്ന സ്ഫോടനത്തിലും ഇവർ പ്രതികളാണ്.