പച്ചിലകൾ ഒരിക്കലും പഴുക്കാതിരിക്കില്ല…!!! വീട്ടിലെ പൂന്തോട്ടത്തിൽ നിന്നും പൂ പറിച്ചതിന് മരുമകൾ അമ്മായിയമ്മയെ മൃഗീയമായി ആക്രമിച്ചു, സോഷ്യൽ മീഡിയയിലൂടെ നമ്മളെ അസ്വസ്ഥരാക്കിയ വീഡിയോയുടെ സത്യാവസ്ഥ പുറത്ത്

കുറച്ച് ദിവസമായി സോഷ്യൽ മീഡിയയിൽ കൂടി നമ്മളെയെല്ലാം അസ്വസ്ഥതപ്പെടുത്തിയിരുന്ന ഒരു വീഡിയോയുടെ സത്യാവസ്ഥ പുറത്തു വന്നിരിക്കുകയാണ്. പ്രായമായ ഒരു സ്ത്രീയെ നിർദയം തല്ലിച്ചതയ്ക്കുന്ന ചെറുപ്പക്കാരിയായ മറ്റൊരു സ്ത്രീയെ ആ കാഴ്ച കണ്ട ഓരോരുത്തരും മനസ്സിലെങ്കിലും ശപിച്ചു കാണും. അവരിരുവരും അമ്മായിയമ്മയും മരുമകളുമാണ്. രോഗം മൂലം അവശയായ വൃദ്ധയെ എന്ത് കാരണത്തിൻറെ പേരിലായാലും ക്രൂരമായി ആക്രമിച്ചത് അത്യന്തം മൃഗീയമാണ്. വീടിന് മുന്നിലെ പൂന്തോട്ടത്തില്‍ നിന്ന് പൂക്കള്‍ പറിച്ചതിനാണ് മരുമകള്‍ വൃദ്ധയെ തല്ലിച്ചതച്ചത്. കൊല്‍ക്കത്തയിലെ ഗാരിയയിലാണ് സംഭവം. തന്‍റെ സമ്മതമില്ലാതെ പൂക്കള്‍ പറിച്ചതിൽ ദേഷ്യം വന്ന മരുമകള്‍ അരിശം തീരും വരെ അതിക്രൂരമായി വൃദ്ധയെ ആക്രമിക്കുകയായിരുന്നു. സംഭവം കണ്ടുനിന്ന അയല്‍വാസി വീഡിയോ പകര്‍ത്തുകയും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തതോടെയാണ് ക്രൂരകൃത്യത്തെക്കുറിച്ച് പുറം ലോകമറിഞ്ഞത്.

സ്വപ്ന പാല്‍ എല്ല യുവതി 75 കാരിയായ ഭര്‍തൃമാതാവിന്‍റെ മുടിപിടിച്ച്‌ വലിക്കുന്നതും മര്‍ദ്ദിക്കുന്നതും ഈ വീഡിയോയില്‍ വ്യക്തമാണ്. മണിക്കൂറുകള്‍ക്കുള്ളില്‍ പതിനായിരക്കണക്കിന് പേരാണ് വീഡിയോ ഷെയര്‍ ചെയ്തത്. യുവതി അലറിക്കൊണ്ട് തുടര്‍ച്ചയായി മര്‍ദ്ദിക്കുന്നുണ്ടായിരുന്നു.

വര്‍ഷങ്ങള്‍ക്ക് മുൻപ് ഭര്‍ത്താവ് മുൻപ് മരിച്ച് പോയ വൃദ്ധയുടെ ആരോഗ്യസ്ഥിതിയും മോശമാണ്. അംനേഷ്യ ബാധിച്ച് അവശയായ വൃദ്ധയെ മരുമകള്‍ നിരന്തരം ഉപദ്രവിക്കാറുണ്ടെന്ന് കൊല്‍ക്കത്ത പൊലീസ് പറഞ്ഞു. വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെ വൃദ്ധയെ രക്ഷപ്പെടുത്തിയ പൊലീസ് സ്വപ്നയെ അറസ്റ്റ് ചെയ്തു. ഇവര്‍ പിന്നീട് ജാമ്യത്തിലിറങ്ങിയതായും പൊലീസ് വ്യക്തമാക്കി.