പരിശീലനത്തിനിറങ്ങാതെ നെയ്‌മർ;പരിക്ക് പൂർണ്ണമായും മാറിയില്ലെന്ന് റിപ്പോർട്ട്;ആരാധകർ ആശങ്കയിൽ

ലോകകപ്പ് ആരവങ്ങൾക്ക് രണ്ടാഴ്ച്ച മാത്രം ബാക്കി നിൽക്കെ സൂപ്പർ താരങ്ങളുടെ പരിക്കിൽ വലയുകയാണ് ബ്രസീൽ ടീം.പിഎസ്‌ജിക്ക് വേണ്ടി കളിക്കുന്നതിനിടെ പരിക്കേറ്റ സൂപ്പർ താരം നെയ്‌മർ പരിശീലനത്തിനായി തിരിച്ചെത്തിയത് ആരാധകർക്ക് ആശ്വാസമായിരുന്നു.ഇപ്പോൾ ലണ്ടനിലുള്ള ബ്രസീൽ ടീമിനൊപ്പം നെയ്മർ പരിശീലനത്തിന് ഇറങ്ങുന്നില്ല എന്നാണ് പുതിയ വാർത്തകൾ.കാലിനേറ്റ പരിക്കിൽ നിന്നും നെയ്‌മർ പൂർണമായും മോചിതനായില്ല എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
ആരോഗ്യം പൂര്‍ണമായി തിരിച്ചു പിടിക്കാനായിട്ടില്ലെന്നും ലോകകപ്പിന് മുമ്പ് എല്ലാം ശരിയാകുമെന്നാണ് വിശ്വാസമെന്നും നെയ്മര്‍ ലണ്ടനില്‍ പ്രതികരിച്ചു.ക്രൊയേഷ്യയുമായി തമ്മിലുള്ള സന്നാഹ മത്സരത്തിൽ നെയ്മർ കളിക്കില്ലെന്ന കാര്യത്തിൽ സംശയകരമാണ്.