ഭാര്യ പട്ടിണിക്കിട്ടു, പരാതിയുമായി ഭര്‍ത്താവ്

ഗാസിയാബാദിലെ ഖോറ പോലീസ് സ്റ്റേഷനിലാണ് ഭാര്യ പീഡിപ്പിക്കുന്നു എന്ന പരാതിയുമായി ഭര്‍ത്താവ് എത്തിയത്. ഭാര്യ തന്നെ പൂട്ടിയിടുകയും പട്ടിണിക്കിടുകയും ചെയ്തെന്ന് ഇയാള്‍ ആരോപിക്കുന്നു. ഭാര്യയെ അനുസരിച്ചില്ലെങ്കില്‍ പീഡിപ്പിക്കുമെന്നും , വീട്ടിലേക്ക് മറ്റ് പലരേയും കൊണ്ട് കൊണ്ടുവരാറുണ്ടെന്നും, അത് നിര്‍ത്താന്‍ പറയുന്പോഴൊക്കെയും തന്നെ അക്രമിക്കുമെന്നും അദേഹം പരാതിയില്‍ പറയുന്നു. സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇയാള്‍ വാടക വീട്ടീലാണ് താമസിക്കുന്നത്.