“സീതാദേവിയെ മൺകുടത്തിൽ നിന്നുമാണ് ലഭിച്ചത്, രാമായണ കാലത്ത് ടെസ്റ്റ്യൂബിലൂടെ ബീജസങ്കലനം നടത്തുന്ന വിദ്യ നിലനിന്നിരുന്നു എന്നാണ് ഇത് തെളിയിക്കുന്നതെന്ന് ഉത്തർ പ്രദേശ് ഉപ മുഖ്യമന്ത്രി

ടെസ്റ്റ്യൂബിലൂടെ ബീജസങ്കലനം നടത്തുന്ന വിദ്യ രാമായണകാലത്ത് നിലവിലുണ്ടായിരുന്നുവെന്ന് ഉത്തർ പ്രദേശ് ഉപ മുഖ്യമന്ത്രി ദിനേശ് ശർമ പറഞ്ഞു. സീതാദേവിയെ മൺകുടത്തിൽ നിന്നും കിട്ടി എന്നാണ് പറയപ്പെടുന്നത്, ടെസ്റ്റ്യൂബിലൂടെ ബീജസങ്കലനം നടത്തുന്നതിന് സമാനമായ വിദ്യ രാമായണ കാലത്ത് നിലവിലുണ്ടായിരുന്നു എന്നതിന് ഇത് തെളിവാണെന്നും മന്ത്രി പറഞ്ഞു.
ബിജെപി മന്ത്രിമാർ നിരന്തരമായി അബദ്ധ പ്രസ്താവനകൾ നടത്തുന്നത് ബിജെപിക്ക് തലവേദനയായി മാറിയിരുന്നു. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേതാക്കളെ നേരിട്ട് വിളിച്ച് അബദ്ധ ജടിലമായ പ്രസ്താവനകളിറക്കി മാധ്യമങ്ങൾക്ക് മസാല കൊടുക്കരുതെന്ന് താക്കീത് ചെയ്തിരുന്നു. തുടർന്ന് ബിജെപി നേതാക്കൾ അബദ്ധ പ്രസ്താവനകളിറക്കുന്നത് നിർത്തിയിരുന്നു.
ഇപ്പോൾ വീണ്ടും ഉത്തർപ്രദേശ് ഉപ മുഖ്യമന്ത്രി അബദ്ധവുമായി രംഗത്ത് വന്നത് ബിജെപിക്ക് തലവേദനയായി.