സിനിമ ചിത്രീകരണത്തിനിടെ യുവ സംവിധായകൻ വെള്ളച്ചാട്ടത്തിൽ വീണ് മരിച്ചു

സിനിമ ചിത്രീകരണത്തിനിടെ യുവ സംവിധായകൻ വെള്ളച്ചാട്ടത്തിൽ വീണ് മരിച്ചു. കന്നഡ സംവിധായകൻ സന്തോഷ് ഷെട്ടി കട്ടീലാണ് ദാരുണമായി മരിച്ചത്.ബൽത്തങ്ങാടിയിലെ എർമയി വെള്ളച്ചാട്ടത്തിൽ സിനിമ ചിത്രീകരിക്കവെയാണ് സന്തോഷ് ഷെട്ടി വെള്ളച്ചാട്ടത്തിൽ വീണത്. ഉടൻ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഡ്രോൺ ഷൂട്ടിനിടയിലാണ് ഇയാൾ അബദ്ധത്തിൽ വെള്ളച്ചാട്ടത്തിൽ വീണത്. കൂടെയുണ്ടായിരുന്നവർ ഉടൻ ഫയർ ഫോഴ്സിൽ വിവരമറിയിച്ചുവെങ്കിലും ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് സന്തോഷ് ഷെട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.