മതില്‍ ചാടല്‍ ചലഞ്ച്, മുതല വക

അമേരിക്കയിലെ സൗത്ത് കരോനിലയിലെ ഷെരി സീബക്ക് എന്ന ആളാണ് തന്‍റെ വീട്ടുമുറ്റത്തെ മതില്‍ ചാടിക്കടക്കാന്‍ ശ്രമിക്കുന്ന മുതലയുടെ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ഏകദേശം 7 അടി നീളമുള്ള മതില്‍ കടക്കാനാണ് മുതല ശ്രമിക്കുന്നത്. “ഒരു മുതല മതിലുചാടുന്നത് ഇത് വരെ കണ്ടിട്ടില്ല, ഇത് വിചിത്രമായിരിക്കുന്നു” എന്നാണ് ഷെരി ഫോട്ടോക്ക് കമന്‍റിട്ടിരിക്കുന്നത്. വീട്ടില്‍ ക്ഷണിക്കാതെ എത്തിയ അതിഥിയെ സൗത്ത് കരോലിന നാഷണല്‍ നാച്വുറല്‍ റിസോഴ്സ് ഡിപ്പാര്‍ട്ട്മെന്‍റ് പിടിച്ച് കൊണ്ട് പോയി. മെയ് 21 നാണ് ചിത്രം ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.