പിഞ്ചു കുഞ്ഞിനെ പള്ളിയില്‍ ഉപേക്ഷിച്ച് കുടുംബം . സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്.

മുന്ന് ദിവസം മാത്രം പ്രായമായ പിഞ്ചുകുഞ്ഞിനെ ഇടപ്പള്ളിയിലെ പള്ളിയില്‍ ആളൊഴിഞ്ഞ മൂലക്ക് ഉപേക്ഷിച്ച് യുവതിയും യുവാവും. ഇവരുടെ കൂടെ മറ്റൊരു കുട്ടിയും ഉണ്ടായിരുന്നു. ഇടപ്പള്ളി സെന്‍റ് ജോര്ജ് ഫെറോന പള്ളിയില്‍ രാത്രി 8.30 യോടെയാണ് ഇവര്‍ എത്തിയത്.കുട്ടിയെ പള്ളിയുടെ പരിസരത്ത് വെച്ചിട്ട് പോകുന്ന  സിസിടിവി ദൃശ്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. നിലത്ത് വെക്കുന്നതിന് മുമ്പ് യുവാവ് കുട്ടിയെ ചുമ്പിക്കുന്നുണ്ട്. കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.സംഭവത്തില്‍ എളമക്കര പോലീസ് കെസെടുത്തു