ഛത്തീസ്‌ഗഢിൽ പ്രവേശന പരീക്ഷയെഴുതാനെത്തിയ വിദ്യാർത്ഥിനികളുടെ വസ്ത്രം മുറിച്ചു മാറ്റി പരിശോധന നടത്തി; നടപടി സ്വീകരിക്കുമെന്ന് പ്രാദേശിക ഭരണകൂടം

ഛത്തീസ്ഗഢിലെ രാജാനന്ദഗാവിൽ പ്രവേശന പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥിനികളുടെ വസ്ത്രം മുറിച്ച് പരിശോധന നടത്തി. ഇതിന്റെ ദൃശ്യങ്ങൾ വാർത്താ ഏജൻസിയായ എഎൻഐ പുറത്ത് വിട്ടു. പാറ്റ് പരീക്ഷയെഴുതാൻ വന്ന വിദ്യാര്ഥിനികൾക്കാണ് ദുരനുഭവമുണ്ടായത്. ഇവരുടെ വസ്ത്രത്തിന്റെ കൈയും മറ്റും കീറിമുറിക്കുകയായിരുന്നു. സംഭവത്തിൽ പരാതി ലഭിച്ചതായും അന്വേഷണം നടത്തി കുറ്റവാളികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് രാജാനന്ദഗാവിന്റെ ചുമതലയുള്ള കളക്ടർ പ്രസ്താവിച്ചു.

മുൻപ് നീറ്റ് പരീക്ഷയിൽ പെൺകുട്ടികളോട് ഇത്തരത്തിൽ പെരുമാറിയത് വിവാദത്തിന് വഴി തെളിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഛത്തീസ്‌ഗഢിലും സമാനമായ സംഭവം അരങ്ങേറിയത്.