ചെങ്ങന്നൂരിൽ നിന്നും വിജയിച്ച സജി ചെറിയാൻ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്‌തു

ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ വിജയം കൊയ്ത സജി ചെറിയാൻ നിയമസഭയിൽ എംഎൽഎ ആയി സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് രാവിലെയായിരുന്നു സജി ചെറിയാന്റെ സത്യപ്രതിജ്ഞ. ഇന്ന് മുതൽ നിയമസഭ സമ്മേളിക്കുന്നുണ്ട്. സമ്മേളനത്തിന് മുന്നോടിയായാണ് സജി ചെറിയാൻ സത്യപ്രതിജ്ഞ ചെയ്തത്. ചെങ്ങന്നൂർ മണ്ഡലത്തിലെ ഇടത് എംഎൽഎ ആയിരുന്ന അഡ്വ: കെകെ രാമചന്ദ്രൻ നായർ മരിച്ച ഒഴിവിലേക്കാണ് ചെങ്ങന്നൂരിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. ഇടത് സ്ഥാനാർത്ഥിയായി മത്സരിച്ച സജി ചെറിയാൻ 20000ൽ പരം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയം കൊയ്തത്.