ബിജെപിയുടെ മുഖ്യ ശത്രു ഞങ്ങളെന്ന് ശിവസേന; ”നരേന്ദ്രമോദിയെയും ബി.ജെ.പി. അധ്യക്ഷൻ അമിത് ഷായെയും രാജ്യത്തിന് ആവശ്യമില്ല”

ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി ശിവസേന എംപി സഞ്ജയ് റാവത്ത്. തങ്ങളുടെ മുഖ്യ രാഷ്ട്രീയ ശത്രു ബി.ജെ.പിയാണെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു. ”കോൺഗ്രസിനെയോ എച്ച്.ഡി. ദേവഗൗഡയേയോ രാജ്യം അംഗീകരിക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബി.ജെ.പി. അധ്യക്ഷൻ അമിത് ഷായെയും രാജ്യത്തിന് ആവശ്യമില്ല.ബി.ജെ.പിയുടെ ഏറ്റവും വലിയ രാഷ്ട്രീയ ശത്രുവാണ് ശിവസേന. ശിവസേനയുടെ തീവ്ര ഹിന്ദുത്വം ബി.ജെ.പി.ക്ക് പ്രശ്നമുണ്ടാക്കുന്നതാണ്”. പാർട്ടി മുഖപത്രമായ സാമ്നയിൽ എഴുതിയ ലേഖനത്തിലൂടെയാണ് ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി സഞ്ജയ് റാവത്ത് രംഗത്തെത്തിയത്.
പാൽഘർ തിരഞ്ഞെടുപ്പിൽ ബിജെപി വോട്ടിംഗ് മെഷീനുകളിൽ കൃതിമം നടത്തിയതായും ശിവസേന ആരോപിച്ചു.