പെരുന്നാൾ മെഗാ സെയിൽ ഓഫറുകളുമായി യുഎഇയിലെ മാളുകള്‍;ഡിസ്‌കൗണ്ട് 90 ശതമാനം വരെ!മെഗാ ഓഫർ 24 മണിക്കൂർ മാത്രം

ഈദുൽ ഫിത്ർ പ്രമാണിച്ച് യുഎയിലെ മാളുകളിൽ മെഗാ സെയിൽ ഓഫറുകൾ അവതരിപ്പിച്ചു.
യുഎഇയിലെ തിരഞ്ഞെടുത്ത മാളുകളിലും സ്ഥാപനങ്ങളിലും ജൂണ്‍ 15 നാണ് ഓഫർ ലഭിക്കുക. . അന്നേ ദിവസം രാവിലെ പത്തിന് തുടങ്ങുന്ന ഓഫര്‍ 24 മണിക്കൂര്‍ നേരത്തെക്ക് മാത്രമാണ് ലഭിക്കുക.
90 ശതമാനം വരെ ഡിസ്‌കൗണ്ട് ഓഫറാണ് ലഭിക്കുക. വന്‍കിട ബ്രാന്‍ഡുകള്‍കളുടെ ഉത്പനങ്ങള്‍ക്ക് പോലും ഈ ഓഫര്‍ ലഭ്യമാണ്. യാസ് മാളിലെ അല്‍ദാര്‍ പ്രോപര്‍ട്ടീസ്, അബുദാബിയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ മാള്‍, അല്‍ ഐനിലെ അല്‍ ഡിമി മാള്‍ തുടങ്ങിയ മാളുകളാണ് മെഗാ സെയില്‍ അവതരിപ്പിക്കുക. പ്രശസ്ത ബ്രാന്‍ഡുകളുടെ വസ്ത്രങ്ങള്‍, ജ്വല്ലറി, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ തുടങ്ങിയവ ഓഫറിലൂടെ വന്‍ വിലക്കിഴവില്‍ ലഭ്യമാണ്.