മമ്മൂട്ടി പാർലമെന്റിലെത്തുമോ? രാജ്യസഭയിലേക്കുള്ള ഒഴിവിൽ മമ്മൂട്ടിയെ മത്സരിപ്പിക്കാൻ സിപിഎം നീക്കം

കേരളത്തിൽ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിൽ സൂപ്പരം താരം മമ്മുട്ടി മത്സരിച്ചേക്കും. ഇതിനായി ഇടതുപക്ഷം നീക്കങ്ങൾ നടത്തുന്നുവെന്നാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. സിപിഐയുടെ സീറ്റിൽ ബിനോയ് വിശ്വത്തെ മത്സരിപ്പിക്കാൻ തീരുമാനമായിരുന്നു. എന്നാൽ സിപിഎം സ്ഥാനാർത്ഥിയെപറ്റി സമവായത്തിൽ എത്താൻ സാധിച്ചിരുന്നില്ല. ഈ ഘട്ടത്തിലാണ് മമ്മുട്ടിയെ രാജ്യസഭയിലെത്തിക്കാൻ സിപിഎം ചർച്ചകൾ നടത്തുന്നതായി റിപ്പോർട്ട് പുറത്ത് വരുന്നത്. ചാലക്കുടിയിൽ ഇടതുപക്ഷം നിന്നും ഇന്നസെന്റിനെ ലോക്സഭയിൽ എത്തിച്ചതിന് പിന്നാലെ സൂപ്പർ താരം സുരേഷ് ഗോപിയെ ബിജെപി രാജ്യസഭയിൽ എത്തിച്ചിരുന്നു. ഇതോടെയാണ് വീണ്ടുമൊരു താരത്തെ പാർലമെന്റിലെത്തിക്കാൻ ഇടതുപക്ഷം കോപ്പുകൂട്ടുന്നത്. സിപിഎം ചാനലായ കൈരളിയുടെ ചെയർമാൻ സ്ഥാനമലങ്കരിക്കുന്ന മമ്മൂട്ടി തന്റെ ഇടത് ആഭിമുഖ്യം പലതവണ തുറന്ന് പറഞ്ഞിട്ടുള്ളതുമാണ്. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം മുതിർന്ന ഇടത് നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്നതും മമ്മൂട്ടിക്ക് അനുകൂലമായി ഭവിക്കും.