ബാങ്ക് വായ്പകളുടെ പലിശ കൂടും; റിസർവ് ബാങ്ക് റിപ്പോ നിരക്ക് വർധിപ്പിച്ചു

റിസർവ് ബാങ്ക് റിപ്പോ നിരക്ക് വർധിപ്പിച്ചു.6.25 ശതമാനമായാണ് വർധിപ്പിച്ചത്. റിവേഴ്‌സ് റിപ്പോ നിരക്ക് 6.50 ആക്കി പുനഃനിർണയിച്ചു. 2018-19 സാമ്പത്തിക വർഷത്തിലെ ഇൻഫ്‌ളേഷൻ നിരക്ക് 4.8 മുതൽ 4.9 ശതമാനം വരെയാണ്, രണ്ടാം പകുതിയിലെ നിരക്ക് 4.7 ശതമാനമായിരിക്കും. സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ ആഭ്യന്തര വളർച്ചാ നിരക്ക് 7.5 മുതൽ 7.6 ശതമാനം വരെയായിരിക്കും. രണ്ടാം പകുതിയിൽ ഇത് 7.3 മുതൽ 7.4 വരെയായി കുറയും.