കമിതാക്കൾ കാറിനുള്ളിൽ മരിച്ച നിലയിൽ

ഹിന്ദു മുസ്ലിം കമിതാക്കളെ കാറിനകത്ത് മരിച്ച ലയിൽ കണ്ടെത്തി. മുംബൈയിലെ മുളുണ്ടിലാണ് സംഭവം. 26 വയസുള്ള അഫ്രോസ് ഖാൻ കാമുകി മനീഷ നേഗിൽ എന്നിവരെയാണ് അഫ്രൊസിന്റെ കാറിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.

ദീർഘ നേരം കാറിന്റെ എൻജിനും ലൈറ്റും ഓണായ നിലയിൽ കണ്ടതിനെ തുടർന്ന് സമീപത്തുള്ള വീട്ടുകാർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് വന്ന് പരിശോധിപ്പോഴാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

ഇരുവരും നാല് വർഷമായി പ്രണയത്തിലായിരുന്നു. എന്നാൽ വ്യത്യസ്ത മതക്കാരായതിനാൽ കുടുംബാംഗങ്ങൾ ഇവരുടെ വിവാഹത്തെ എതിർത്തു. ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. മുളുണ്ട് സ്വദേശിയാണ് അഫ്രോസ് ഖാൻ. മനീഷയുടെ സ്വദേശം നവി മുംബൈയാണ്. പൊലീസ് അന്വേഷണം ആരംഭിച്ചു.