പ്രവാസികളുടെ വിവാഹം 48 മണിക്കൂറിനകം രജിസ്റ്റർ ചെയ്യണം; അല്ലെങ്കിൽ പാസ്‌പോർട്ടും വിസയും റദ്ദ് ചെയ്യും, കർശന നിർദേശവുമായി കേന്ദ്ര സർക്കാർ

 

ഇന്ത്യയിൽ നടക്കുന്നതടക്കം പ്രവാസികളുടെ വിവാഹം 48 മണിക്കൂറിനകം രജിസ്റ്റർ ചെയ്യണമെന്ന് കേന്ദ്രമന്ത്രി മേനക ഗാന്ധി. അല്ലാത്തപക്ഷം പാസ്‌പോർട്ടും വിസയും റദ്ദാക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് മേനക ഗാന്ധി കൂട്ടിച്ചേർത്തു. വിവാഹത്തിന് ശേഷം ഭാര്യമാരെ ഉപേക്ഷിച്ച് പോവുന്നു എന്ന പരാതി വ്യാപകമായതിനെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനവുമായി കേന്ദ്ര സർക്കാർ രംഗത്ത് വന്നത്.
ചുരുങ്ങിയ കാലയളവിനുള്ളിൽ ഭാര്യമാരെ ഉപേക്ഷിച്ച ആറ് പേർക്കെതിരെയാണ് വനിതാ ശിശു ക്ഷേമ മന്ത്രാലയം ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.