മുംബൈയിൽ കനത്ത മഴ; വിമാനങ്ങൾ വഴി തിരിച്ച് വിട്ടു, വെള്ളപ്പൊക്ക ഭീതിയിൽ ജനം

കാലാവർഷാരംഭത്തിൽ തന്നെ മുംബൈയിൽ കനത്ത മഴ അനുഭവപ്പെട്ടു. മഴ കനത്തതോടെ മുംബൈ നഗരം വെള്ളത്തിലായി. മിക്കയിടങ്ങളിലും വെള്ളം കയറി ഗതാഗതം തടസപ്പെട്ടു. മുംബൈ വിമാനത്താവളത്തിൽ വെള്ളം കയറിയതിനാൽ ലണ്ടനിൽ നിന്നും വന്ന 9W-117 ജെറ്റ് എയർവെയ്‌സ് വിമാനം അഹമ്മദാബാദിലിറക്കി. ബാന്ദ്ര, അന്ദേരി, നവി മുംബൈ മേഖലകളാണ് വെള്ളത്തിനടിയിലായത്. അടിയന്തര സാഹചര്യം കണക്കിലെടുത്ത് ബിഎംസി ജീവനക്കാർ ശനിയും ഞായറും ഓഫിസിൽ വരണമെന്ന് മുംബൈ മുൻസിപ്പൽ കോർപറേഷൻ അറിയിച്ചു.