മുട്ട കൊണ്ടൊന്നും ഹർദ്ദിക്കിനെ തോൽപ്പിക്കാനാവില്ല, ജീവനുള്ള കാലം വരെ പോരാടും, ധൈര്യമുണ്ടെങ്കില്‍ തന്നെ വെടിവെയ്ക്കൂ; കാറിന് നേര്‍ക്കുണ്ടായ മുട്ടയേറില്‍ ശിവരാജ് സിങ് ചൗഹാനെ വെല്ലുവിളിച്ച് ഹര്‍ദ്ദിക്

ജബൽപൂർ: മദ്ധ്യപ്രദേശ് നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയ പട്ടേല്‍ സമുദായ നേതാവ് ഹര്‍ദ്ദിക് പട്ടേലിന് നേര്‍ക്ക് മുട്ടയേറും ചെരിപ്പേറും. ജബൽപൂരിലാണ് സംഭവം.

കോണ്‍ഗ്രസ് നേതാവ് സഞ്ജയ് യാദവും ഹര്‍ദ്ദിക്കും കാറില്‍ സഞ്ചരിക്കവേ കാറിന് നേര്‍ക്ക് ബൈക്കിലെത്തിയ അക്രമികള്‍ മുട്ടയും ചെരിപ്പും എറിയുകയായിരുന്നു. റാണിതലിലെ ബിജെപി പാര്‍ട്ടി ഓഫീസിന് സമീപമെത്തിയപ്പോഴാണ് അക്രമികള്‍ മുട്ടയേറ് നടത്തിയത്.

ആക്രമണത്തില്‍ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനെ കുറ്റപ്പെടുത്തി ഹര്‍ദ്ദിക് ട്വീറ്റ് ചെയ്തു. ചൗഹാനെ ‘മാമ’ എന്ന് വിശേഷിപ്പിച്ചായിരുന്നു ഹര്‍ദ്ദികിന്റെ ട്വീറ്റ്. ഹര്‍ദ്ദികിനെ മുട്ടകള്‍ കൊണ്ട് തടുക്കാനാകില്ല. ജീവനുള്ള കാലത്തോളം പോരാട്ടം തുടരും. ധൈര്യമുണ്ടെങ്കില്‍ തന്നെ വെടിവെയ്ക്കാനും ഹര്‍ദ്ദിക് വെല്ലുവിളിച്ചു. സംഭവത്തില്‍ ഏഴ് പേരെ കസ്റ്റഡിയിലെടുത്തതായി ഡെപ്യൂട്ടി ഇന്‍സ്‌പെക്ടര്‍ ജനറല്‍ ബി എസ് ചൗഹാന്‍ പറഞ്ഞു.