രാജ്യസഭാ സീറ്റ്: എളമരം കരീം സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാർത്ഥിയായേക്കും

തിരുവനന്തപുരം: രാജ്യസഭയിലേക്ക് ഒഴിവ് വരുന്ന സീറ്റില്‍ മുതിര്‍ന്ന പാര്‍ട്ടി നേതാവും മുന്‍മന്ത്രിയുമായ എളമരം കരീമിനെ മത്സരിപ്പിക്കാന്‍ സി.പി.എം തീരുമാനം. സ്ഥാനാര്‍ത്ഥിയായി ഇടത് സഹയാത്രികന്‍ ചെറിയാന്‍ ഫിലിപ്പിന്റെ പേരും പരിഗണിച്ചിരുന്നെങ്കിലും അവസാന നിമിഷം എളമരം കരീമിന് നറുക്ക് വീഴുകയായിരുന്നു. ഇത് സംബന്ധിച്ച പ്രഖ്യാപനം അല്‍പ സമയത്തിനകം ഉണ്ടാകുമെന്നാണ് അറിയുന്നത്.