കുപ്രസിദ്ധ ഗുണ്ടയായ അലോട്ടിയെ പോലീസ് പിടികൂടി;പിടിച്ചുകൊണ്ടു പോവുന്നതിനിടയിൽ അലോട്ടിയുടെ വക ക്യാമറയ്ക്ക് ഒരു ഫ്‌ളൈയിങ് കിസ്!

കുപ്രസിദ്ധ ഗുണ്ടയായ ഗുണ്ട അലോട്ടി എന്ന ജയ്‌സ്‌മോനെ പോലീസ് പിടികൂടി.കൊലപാതകമുൾപ്പടെ നിരവധി കേസുകളിൽ പ്രതിയായ അലോട്ടിയെ ഒരു മാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പോലീസ് പിടികൂടിയത്.
കോട്ടയം ജില്ലയിലെ പ്രമുഖ ഗുണ്ടാ നേതാവും കഞ്ചാവ് വിതരണക്കാരനുമായ ആര്‍പ്പൂക്കര കൊപ്രയില്‍ ജെയ്‌സ്‌മോന്‍ എന്ന അലോട്ടി കുറെ വർഷങ്ങളായി പൊലീസിന് തലവേദന സൃഷ്ടിച്ചിരുന്ന ഗുണ്ടാത്തലവനായിരുന്നു.അമ്പതോളം ഗുണ്ടകൾ അലോട്ടിയുടെ കീഴിലുണ്ടായിരുന്നു.
വടിവാള്‍, നാടന്‍ ബോംബ് തുടങ്ങിയവയും ഇയാളുടെ പക്കല്‍ നിന്നും പിടികൂടി.
5 നാടന്‍ ബോംബുകള്‍, വടിവാള്‍, കുരമുളക് സ്‌പ്രേ, മൊബൈല്‍ തുടങ്ങിയവയുമായി ബൈക്കില്‍ സഞ്ചരിക്കുമ്പോഴാണ് കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഇയാളെ പിടികൂടുന്നത്.കാപ്പാ നിയമപ്രകാരം ജയിലില്‍ കഴിഞ്ഞ ഇയാള്‍ പുറത്തിറങ്ങി കോട്ടയം ടൗണില്‍ ലോഡ്ജ് മാനേജരെ കൊലപ്പെടുത്തിയ കേസില്‍ വീണ്ടും അകത്തായിരുന്നു.