കത്വ പീഡനം; ഏഴ‌് പേർക്കെതിരെ കുറ്റംചുമത്തി

പത്താന്‍കോട്ട‌്: ജമ്മുകശ‌്മീരിലെ കത്വയിൽ എട്ടു വയസ്സുകാരിയായ ബാലികയെ കൂട്ട ബലാത്സംഘത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ ഏഴ‌് പ്രതികള്‍ക്കെതിരെ കുറ്റംചുമത്തി. പത്താന്‍കോട്ട‌് ജില്ലാ സെഷന്‍സ‌്കോടതിയാണ് കുറ്റം ചുമത്തിയത്. ബലാത്സംഗം, കൊലപാതകം തുടങ്ങിയ കുറ്റങ്ങളാണ‌് ചുമത്തിയത‌്.
കേസില്‍ എട്ടാമത്തെ പ്രതിക്ക‌് പ്രായപുര്‍ത്തിയാകാത്തതിനാല്‍ ജുവൈനല്‍ നിയമപ്രകാരമാണ‌് കേസെടുത്തത‌്.