കോൺഗ്രസിൽ കലാപം; യോഗത്തിൽ നിന്നും വി എം സുധീരൻ ഇറങ്ങിപ്പോയി

തിരുവനന്തപുരം: രാജ്യസഭാ സീറ്റ്​ കേരള കോണ്‍ഗ്രസിന്​ നല്‍കിയതില്‍ പ്രതിഷേധിച്ച്‌​ യു.ഡി.എഫ്​ യോഗത്തില്‍ നിന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം.സുധീരന്‍ ​  ഇറങ്ങിപ്പോയി. കെ എം മാണി യോഗത്തിൽ പങ്കെടുക്കാൻ വന്നതിന് പിന്നാലെയാണ് സുധീരൻ ഇറങ്ങിപ്പോയത്.

കെ.എം.മാണി യു.ഡി.എഫിലേക്ക് തിരിച്ചുവന്നത് സ്വാഗതം ചെയ്യുന്നുണ്ടെങ്കിലും അദ്ദേഹം വന്ന രീതി ശരിയായില്ലെന്ന് വി.എം.സുധീരന്‍ പ്രതികരിച്ചു. കെ എം മാണി വരുന്നത് മുന്നണിയെ ശക്തിപ്പെടുത്തുന്ന തീരുമാനമല്ലെന്നാണ് സുധീരന്റെ വിശദീകരണം. കേരളത്തിലെ കൊൺഗ്രസ്സ് പ്രവർത്തകർ ചതിക്കപ്പെട്ടു. ഒട്ടും സുതാര്യമായ രീതിയിലല്ല തീരുമാനം ഉണ്ടായത്. തീരുമാനത്തിന്റെ ഗുണഭോക്താവ് ബിജെപി ആണെന്നും സുധീരൻ പറഞ്ഞു.

കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം.മാണി യു ഡി എഫിലേക്ക് മടങ്ങി വന്നതോടെയാണ് തന്റെ നിലപാട് വ്യക്തമാക്കി യോഗത്തിൽ പങ്കെടുക്കുകയായിരുന്ന വി എം സുധീരൻ ഇറങ്ങിപ്പോയത്. എന്നാൽ താനിപ്പോൾ രാജ്യസഭയിലേക്കു പോകുന്നില്ല. ജോസ് കെ.മാണിയും പോകേണ്ടെന്നാണ് തന്റെ അഭിപ്രായമെന്ന് മാണി വ്യതമാക്കി.