അറ്റ്ലസ് രാമചന്ദ്രൻ ജയിൽ മോചിതനായി

 

ദീർഘകാലത്തെ കരാഗ്രഹവാസത്തിന് ശേഷം അറ്റ്ലസ് രാമചന്ദ്രൻ ജയിൽ മോചിതനായി. ബാങ്ക് വായ്പയെടുത്ത് തട്ടിപ്പ് നടത്തിയെന്ന് കാണിച്ച് യുഎഇയിലെ ബാങ്കുകൾ നൽകിയ പരാതിയിന്മേലാണ് അറ്റ്ലസ് രാമചന്ദ്രൻ മൂന്ന് വർഷക്കാലം ജയിലിൽ കിടന്നത്. എന്നാൽ വായ്പകൾ അടച്ച് തീർത്തിട്ടാണോ ജയിൽ മോചിതനായത് എന്ന കാര്യം വ്യക്തമല്ല.

2015 ഓഗസ്റ്റിലാണ് അറ്റ്‌ലസ് രാമചന്ദ്രൻ ദുബായ് പൊലീസിന്റെ പിടിയിലാവുന്നത്. 3.40 കോടി രൂപയുടെ ചെക്കുകൾ മടങ്ങിയതായിരുന്നു കേസ്. ഇ കേസിൽ മൂന്ന് വർഷത്തെ തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. പിന്നാലെ അറ്റ്ലസ് ജ്വല്ലറിയുടെ ബാങ്ക് വായ്പകളുടെ അടവ് മുടങ്ങി. തുടർന്ന് 23 ബാങ്കുകൾ പരാതിയുമായി ദുബായ് പൊലീസിനെ സമീപിച്ചു.

രാമചന്ദ്രൻ കേസിൽ കുടുങ്ങിയതോടെ അറ്റ്ലസ് ഗ്രൂപ്പിന്റെ നാട്ടിലെയും യുഎഇയിലെയും ബിസിനസുകൾ തകർന്നിരുന്നു. കേസിൽ രാമചന്ദ്രന്റെ മകളും മരുമകനും ജയിലിലായിരുന്നുവെങ്കിലും മകൾ കടുത്ത ജാമ്യ വ്യവസ്ഥകളോടെ പുറത്തിറങ്ങിയിരുന്നു. എന്നാൽ മരുമകൻ രാമചന്ദ്രനൊപ്പം ജയിൽവാസമനുഭവിച്ചു.