ജിയോ-എയർടെൽ താരിഫ് യുദ്ധം തുടരുന്നു;ജിയോയെ മറികടക്കുന്ന കിടിലൻ ഓഫറുമായി എയർടെൽ

രാജ്യത്തെ ടെലികോം വമ്പന്മാരായ ജിയോയും എയർറ്റലും തമ്മിലുള്ള താരിഫ് യുദ്ധം കനക്കുന്നു.ജിയോയുടെ താരിഫ് പ്ലാനുകൾ കീഴടക്കി ഏറ്റവും കൂടുതൽ ഉപഭോക്താക്കളെ ആകർഷിപ്പിക്കാനാണ് എയർടെലിന്റെ നീക്കം.ഏറ്റവും പുതിയ ഓഫർ പ്രകാരം 149 രൂപയ്ക്ക് 56 ജിബി ടാറ്റയാണ് എയർടെൽ നൽകുന്നത്.ദിവസേന 2 ജിബി ടാറ്റ,അൺലിമിറ്റഡ് കോൾസ്,100 എസ് എം എസ്സുകളും ഉപഭോക്താവിന് ലഭിക്കും.ജിയോയിൽ ഈ ഓഫറിൽ ദിവസേന 1.5 ജി ബി ടാറ്റ അതായത് 28 ദിവസത്തേക്ക് 42 ജി ബി മാത്രമാണ് ലഭിച്ചിരുന്നത്.ടെലികോം കമ്പനികളുടെ ഈ മത്സര ബുദ്ധി ഏറ്റവും കൂടുതൽ സഹായകമാകുന്നത് ഉപഭോക്താക്കൾക്കാണ്.