മാധ്യമങ്ങൾ ദളിത് എന്ന പദം ഉപയോഗിക്കരുതെന്ന് നിർദേശവുമായി ബോംബെ ഹൈക്കോടതി

 

മാധ്യമങ്ങൾ ദളിത് എന്ന പ്രയോഗം ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് ബോംബെ ഹൈക്കോടതി നിർദേശം നൽകി.ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ചാണ് ഇത്തരത്തിൽ വിധി പുറപ്പെടുവിച്ചത്. വാർത്ത പ്രക്ഷേപണ മന്ത്രാലയത്തിനാണ് കോടതി നിർദേശം നൽകിയത്. സർക്കാർ രേഖകളിൽ നിന്നും ദളിത് എന്ന പദം പിൻവലിക്കണമെന്ന് കാണിച്ച് രണ്ട് വർഷം മുൻപ് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് കോടതി വിധി തീർപ്പാക്കിയത്.

കഴിഞ്ഞ വർഷം സാമൂഹ്യ നീതി വകുപ്പ് ദളിത് എന്ന പ്രയോഗം നീക്കാൻ നിർദേശം പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ മാർച്ചിൽ ഇത് സംബന്ധിച്ച് സർക്കുലർ ഇറക്കിയിരുന്നു. ഇതേ നിർദേശം മാധ്യമങ്ങൾക്കും ബാധകമാക്കണമെന്നായിരുന്നു ഹർജിക്കാരന്റെ വാദം.