പിജെ കുര്യന് മറുപടിയുമായി യുവ എംഎൽഎമാർ; തങ്ങൾ ആരുടേയും മൈക്ക് സെറ്റല്ല, കാര്യം കഴിയുമ്പോൾ പുരപ്പുറത്ത് കയറുന്ന സ്വഭാവം ഇല്ല

 

കോൺഗ്രസ് യുവ എംഎൽഎമാർ ഉമ്മൻ ചാണ്ടിയുടെ വാക്ക് കേട്ട് തുള്ളുകയായിരുന്നുവെന്ന് പറഞ്ഞ പിജെ കുര്യന് ചുട്ട മറുപടിയുമായി യുവ എംഎൽഎമാർ. അനിൽ അക്കര, ഷാഫി പറമ്പിൽ, എന്നീ എംഎൽഎമാരാണ് പിജെ കുര്യന് മറുപടിയുമായി രംഗത്ത് വന്നത്. തങ്ങൾ ആരുടേയും മൈക്ക് സെറ്റല്ലെന്നും കാര്യം കഴിയുമ്പോൾ പുരപ്പുറത്ത് കയറുന്ന സ്വഭാവമില്ലെന്നും അനിൽ അക്കര എംഎൽഎ തുറന്നടിച്ചു. പാർട്ടിയെ ശക്തിപ്പെടുത്താൻ അനിവാര്യമായ ഘട്ടങ്ങളിൽ അഭിപ്രായം പറയുമെന്നും അനിൽ അക്കര എംഎൽഎ ഫേസ്‌ബുക്കിൽ പറഞ്ഞു.

ഞങ്ങൾ ആരുടേയും മൈക്ക് സെറ്റല്ല,രാജ്യസഭാ സീറ്റിന്റെ കാര്യത്തിൽ മാത്രമല്ല, പാർട്ടിയെ ശക്തിപ്പെടുത്തുന്ന അഭിപ്രായങ്ങൾ…

Anil Akkara ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ 10 ಜೂನ್ 2018

 

എംഎം ഹസനും ഉമ്മൻ ചാണ്ടിയുമെടുത്ത തീരുമാനത്തിന് യുവനേതാക്കൾ ഉത്തരവാദികളല്ലെന്ന് ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു. രാജ്യസഭയിലേക്ക് പുതുമുഖങ്ങളെ എത്തിക്കാൻ വേണ്ടിയാണ് തങ്ങൾ രംഗത്ത് വന്നത്, സീറ്റ് കിട്ടാത്തതിന്റെ ചൊരുക്കാണ് പിജെ കുര്യനെന്നും ഷാഫി പറമ്പിൽ പറഞ്ഞു.