വാജ്‌പേയുടെ നില അതീവ ഗുരുതരം; പ്രധാനമന്ത്രി അടക്കം മുതിർന്ന ബിജെപി നേതാക്കൾ എയിംസിലെത്തി

 

മുൻ പ്രധാനമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ അടൽ ബിഹാരി വാജ്‌പേയുടെ നില അതീവ ഗുരുതരമെന്ന് സൂചന. ഇതോടെ പ്രധാനമന്ത്രി മോദി അടക്കം മുതിർന്ന ബിജെപി നേതാക്കൾ എയിംസിലെത്തി വാജ്‌പേയിയെ സന്ദർശിച്ചു. ഇന്ന് ഉച്ചയോടെയാണ് വാജ്‌പേയിയെ ആശുപത്രിയിലെത്തിച്ചത്. സാധാരണ ചെക്കപ്പ് എന്നായിരുന്നു ആദ്യം നൽകിയ വിശദീകരണം. എന്നാൽ ഒന്നിന് പിന്നാലെ ഒന്ന് എന്ന കണക്കെ ബിജെപി നേതാക്കൾ എയിംസിലെത്തിയത് ദുരൂഹത വർധിപ്പിച്ചു. അതേസമയം വാജ്‌പേയിക്ക് മൂത്രാശയത്തിൽ അണുബാധയുണ്ടെന്നും അദ്ദേഹം സുഖം പ്രാപിച്ച് വരികയാണെന്നും കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ഡോ ഹർഷ വർധൻ പ്രസ്താവിച്ചു.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ആശുപത്രിയിലെത്തി വാജ്‌പേയിയെ സന്ദർശിച്ചിരുന്നു.മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയും ആശുപത്രിയിലെത്തി. അതേസമയം, വാജ്‌പേയിയുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് എയിംസ് മെഡിക്കൽ ബുള്ളറ്റിൻ വിശദമാക്കി.