യുഎഇയിൽ പെരുന്നാൾ അവധി വ്യാഴാഴ്ച മുതൽ

യുഎഇയിൽ പെരുന്നാൾ അവധി വ്യാഴഴ്ച ആരംഭിക്കും. ശവ്വാൽ മൂന്ന് വരെയാണ് യുഎഇയിൽ പെരുന്നാളിന് അവധി അനുവദിച്ചിരിക്കുന്നത്. വ്യാഴാഴ്ച റമദാൻ 29 ആണ്. റമദാൻ മുപ്പത് ലഭിക്കുന്ന പക്ഷം അഞ്ച് ദിവസം അവധി ലഭിക്കും. റമദാൻ 29 മാത്രമേ ലഭിക്കുകയെങ്കിൽ നാല് ദിവസത്തെ അവധിയായിരിക്കും ലഭിക്കുക. യുഎഇ ഭരണകൂടം പ്രഖ്യാപിച്ചിരിക്കുന്ന അവധി സർക്കാർ മേഖലയിൽ മാത്രമാണ് ബാധകമാവുക.