കർണാടക ജയനഗർ തിരഞ്ഞെടുപ്പ് ഇന്ന്;വിജയപ്രതീക്ഷയിൽ കോൺഗ്രസ്

ബിജെപി സ്ഥാനാർഥി മരിച്ചതിനെ തുടർന്ന് തിരഞ്ഞെടുപ്പ് മാറ്റിവെച്ച കർണാടക ജയനഗർ മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് ഇന്ന് നടക്കും.ജെ ഡി എസ് സ്ഥാനാർത്ഥിയെ പിൻവലിച്ച് കോൺഗ്രസിന് പിന്തുണ നൽകിയതോടെ ജയനഗറിൽ കോൺഗ്രസ്സും ബിജെപിയും തമ്മിലാണ് പോരാട്ടം.മരിച്ച ബിജെപി സ്ഥാനാർത്ഥി ബി എൻ
വിജയകുമാറിന്റെ സഹോദരന്‍ ബിഎന്‍ പ്രഹ്ലാദാണ് ബിജെപി സ്ഥാനാര്‍ഥി. മുന്‍മന്ത്രി രാമലിംഗ റെഡ്ഡിയുടെ മകള്‍ സൌമ്യ റെഡ്ഡിയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.