മലപ്പുറം ജില്ലയെ വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന് മുസ്ലിം ലീഗ്

 

മലപ്പുറം ജില്ലയെ വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന് മുസ്ലിം ലീഗ് മലപ്പുറം ജില്ലാ നേതൃത്വം. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ പ്രസിഡണ്ട് സാദിഖലി ശിഹാബ് തങ്ങളാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. വികസനം മുൻ നിർത്തി മലപ്പുറം ജില്ലയെ പകുക്കണമെന്നാണ് മുസ്ലിം ലീഗിന്റെ ആവശ്യം. മലപ്പുറം ജില്ല രൂപീകരണത്തിന്റെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മുസ്ലിം ലീഗ് നടത്തുന്ന പരിപാടികൾ വിശദീകരിക്കാൻ നടത്തിയ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലപ്പുറം ജില്ലയെ രണ്ടായി വിഭജിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ടെന്ന് ജനറൽ സെക്രട്ടറി യുഎ ലത്തീഫ് പറഞ്ഞു. മലപ്പുറം ജില്ലയെ വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന് എസ്ഡിപിഐ ആവശ്യമുയർത്തിയിരുന്നു.