നേമം നിയമസഭാ മണ്ഡലത്തിൽ സാംസ്‌കാരിക വകുപ്പിന് കീഴിൽ എത്ര സ്ഥാപനങ്ങളുണ്ടെന്ന് ഓ രാജഗോപാൽ; നേമത്ത് സാംസ്‌കാരിക വകുപ്പിന് കീഴിൽ സ്ഥാപനങ്ങളൊന്നുമില്ലെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി, സ്വന്തം മണ്ഡലത്തെ പറ്റി യാതൊരു ധാരണയുമില്ലാത്തയാളാണോ രാജഗോപാലെന്ന് സോഷ്യൽ മീഡിയ, വീണ്ടും അപഹാസ്യനായി ബിജെപി എംഎൽഎ

 

നേമം നിയമസഭാ മണ്ഡലത്തിൽ സാംസ്‌കാരിക വകുപ്പിന് കീഴിൽ എത്ര സാംസ്‌കാരിക സ്ഥാപനങ്ങളുണ്ട്? ചോദ്യം ഓ രാജഗോപാൽ വകയാണ്. നിയമസഭയിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി എകെ ബാലൻ മുൻപാകെയാണ് ഓ രാജഗോപാൽ മില്യൺ ഡോളർ ചോദ്യവുമായി രംഗത്ത് വന്നത്. എന്നാൽ നേമം മണ്ഡലത്തിൽ സാംസ്‌കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ഒന്നും തന്നെയില്ലെന് സാംസ്‌കാരിക വകുപ്പ് മന്ത്രി മറുപടി നൽകിയതോടെ ഓ രാജഗോപാൽ ഇളഭ്യനായി. മുൻപും പലതവണ മണ്ടൻ ചോദ്യങ്ങളുമായി സഭയിൽ വന്ന ഓ രാജഗോപാൽ ഇളഭ്യനായിരുന്നു.

അതേസമയം എംഎൽഎക്ക് സ്വന്തം മണ്ഡലത്തെ പറ്റി യാതൊരു അറിവുമില്ലെന്ന് വിമർശനവുമായി സോഷ്യൽ മീഡിയ രംഗത്ത് വന്നു. രണ്ട് വർഷമായിട്ടും മണ്ഡലത്തെ പറ്റി ഗൃഹപാഠം ചെയ്യാത്ത എംഎൽഎ നാടിനാപമാനമാണെന്നും സോഷ്യൽ മീഡിയയിൽ അഭിപ്രായമുയർന്നു. മണ്ടൻ ചോദ്യവുമായി രംഗത്ത് വന്ന രാജഗോപാലിനെ പരിഹസിച്ച് മുൻ നേമം എംഎൽഎ വി ശിവൻകുട്ടി ഫേസ്‌ബുക്കിൽ രംഗത്ത് വന്നു.

നേമം MLA ആയ ശ്രീ രാജഗോപാൽ അവർകൾ നിയമസഭയിൽ ചോദിച്ച ചോദ്യത്തിന്റെ പകർപ്പാണിത്!ഞാൻ പ്രതിനിധീകരിച്ചിരുന്ന മണ്ഡലമായിരുന്നു…

V Sivankutty ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ 11 ಜೂನ್ 2018