മുല്ലപ്പള്ളിക്കെതിരെ കെപിസിസി ഓഫീസിന് മുന്നിൽ പോസ്റ്ററുകൾ;”കരുത്തുറ്റ നേത്രത്വമാണ് ഞങ്ങൾക്ക് വേണ്ടത്”;കോൺഗ്രസ് നേത്രത്വം പ്രതിരോധത്തിൽ

മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി പ്രസിഡണ്ടാകുന്നതിനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.കെപിസിസി ഓഫീസിന് മുന്നിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
മുല്ലപ്പള്ളിയെ പ്രസിഡന്റാക്കുന്നത് മുങ്ങുന്ന കപ്പലില്‍ ഓട്ടയിടുന്നതിന് തുല്യമാണെന്നും ഐസിയുവില്‍നിന്ന് വെന്റിലേറ്ററിലേക്കാണ് മാറ്റുന്നതെന്നും പറഞ്ഞാണ് പോസ്റ്റര്‍‌. ഒറ്റുകാരും കള്ളന്‍മാരും തങ്ങളെ നയിക്കേണ്ട എന്നും കരുത്തുറ്റ നേതൃത്വമാണ് തങ്ങള്‍ക്ക് വേണ്ടതെന്നും പോസ്റ്ററുകളിലുണ്ട്.
മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി പ്രസിഡന്റാവാന്‍ സാധ്യത എന്ന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.