ഏറെ കാത്തിരിപ്പിനൊടുവിൽ കമൽഹാസൻ ചിത്രം വിശ്വരൂപം 2ന്റെ ട്രെയിലർ പുറത്ത് വിട്ടു (വീഡിയോ കാണാം #Video)

 

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഉലകനായകൻ കമൽഹാസൻ കേന്ദ്ര കഥാപത്രത്തിലെത്തുന്ന ചിത്രം വിശ്വരൂപം 2വിന്റെ ട്രെയിലർ പുറത്ത് വിട്ടു. ചിത്രത്തിൻറെ തിരക്കഥയും സംഭാഷണവും നിർവഹിച്ചിരുന്നത് കമൽ ഹാസൻ തന്നെയാണ്. കമൽഹാസനൊപ്പം ശേഖർ കപൂർ, പൂജ കുമാർ, രാഹുൽ ബോസ്, ആൻഡ്രിയ എന്നിവർ ചിത്രത്തിൽ വേഷമിടുന്നുണ്ട്.
2013 ൽ റിലീസ് ചെയ്ത വിശ്വരൂപത്തിന്റെ രണ്ടാം ഭാഗമാണ് വിശ്വരൂപം 2. തീവ്രവാദത്തിന്റെ പേരിൽ മുസ്ലിം സമുദായത്തെ കുറ്റപ്പെടുത്തുന്നു എന്ന് ആരോപണം നേരിട്ട ചിത്രമാണ് വിശ്വരൂപം.