കടിച്ച പാമ്പ് പിടിവിട്ടില്ല;കാലിൽ ചുറ്റിയ പാമ്പുമായി കർഷകൻ നടന്നത് മൂന്ന് കിലോമീറ്റർ!ഒടുവിൽ കർഷകന് സംഭവിച്ചത്….വീഡിയോ കാണാം

പറമ്പിൽ പണിയെടുക്കുന്നതിനിടെയാണ് കർഷകൻ സത്യനാരായണൻ മണ്ഡലിനെ പാമ്പ് കടിച്ചത്. കടിച്ച പാമ്പ് എന്തുചെയ്‌തിട്ടും പിടിവിട്ടില്ല. കാലില്‍ ചുറ്റിയ പാമ്പുമായി നടന്നടുക്കുന്ന കര്‍ഷകനെ കണ്ട് നഗരവാസികള്‍ ഞെട്ടി. ബീഹാറിലെ മധേപുരയിലാണ് സംഭവം.പല്ലുകള്‍ ഊരിയെടുക്കാന്‍ പാമ്പും എടുത്തെറിയാന്‍ കര്‍ഷകനും ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇതോടെ പാമ്പ് കര്‍ഷകന്റെ കാലില്‍ ചുറ്റിവരിയുകയായിരുന്നു.ചുറ്റിപിടിച്ച പാമ്പിനെയും കൊണ്ട് സത്യനാരായണൻ മൂന്ന് കിലോമീറ്റർ ദൂരെയുള്ള നഗരത്തിലേക്ക് ഓടുകയായിരുന്നു. കര്‍ഷകന്റെ മാംസപേശികള്‍ക്കിടയില്‍ പാമ്ബിന്റെ പല്ലുകള്‍ കുടുങ്ങിയതുമൂലമാണ് പാമ്ബിനെ വേര്‍പ്പെടുത്താനാകാതെ വന്നത്. നഗരത്തിലെത്തിയ രണ്ടുപേര്‍ തുണികൊണ്ട് പാമ്പിനെ പൊതിഞ്ഞ് വലിച്ചെടുക്കാന്‍ ശ്രമിക്കുകയും ഒപ്പം കമ്പുപയോഗിച്ച്‌ വായ അകത്തിട്ട് സത്യനാരായണിന്റെ കാലില്‍ നിന്ന് പാമ്പിനെ വേര്‍പ്പെടുത്തുകയുമായിരുന്നു. നീര്‍ക്കോലി വിഭാഗത്തില്‍ പെട്ട വിഷമില്ലാത്ത പാപാമ്പാണ് കര്‍ഷകനെ കടിച്ചത്.

വീഡിയോ കാണാം: