നെയ്മർ മാത്രമല്ല ബ്രസീലിന്റെ താരം;പരിശീലകൻ ടിറ്റെയുടെ റെക്കോർഡ് കണ്ടാൽ നിങ്ങൾ അതിശയിക്കുമെന്ന് തീർച്ച!

കഴിഞ്ഞ ലോകകപ്പിൽ ജർമനിക്കെതിരെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പരാജയം ഏറ്റുവാങ്ങിയ ബ്രസീൽ ഒരു ഫീനിക്സ് പക്ഷിയെ പോലെ കുതിച്ചുവരുകയാണ്.അതിന് കാരണക്കാരനാവുന്നത് മറ്റാരുമല്ല,ടിറ്റെ എന്ന പരിശീലകനാണ്. രണ്ട് വര്‍ഷം മുമ്പ് 2016 ജൂണിലാണ് ബ്രസീൽ പരിശീലകനായി ടിറ്റെ ചുമതലയേൽക്കുന്നത്. മുന്നേറ്റക്കാരെ അഴിച്ചുവിട്ട ടിറ്റെ പ്രതിരോധം പിഴവില്ലാത്തവിധം ഇഴയടുപ്പമുള്ളതാക്കി മാറ്റി.ഈ പ്ലാൻ കൊണ്ടുമാത്രമാണ് ബ്രസീൽ ഗോൾവല കുലുങ്ങാൻ ഇത്തിരി പ്രയാസപ്പെടുന്നതും.
ടിറ്റെ പരിശീലനകനായി ബ്രസീല്‍ ഇറങ്ങിയ 21 മത്സരങ്ങളില്‍ ഒരിക്കല്‍ മാത്രമാണ് തോല്‍വി സംഭവിച്ചിട്ടുള്ളത്. 21ല്‍ 17 മത്സരങ്ങളിലും ജയം ബ്രസീലിനൊപ്പമായിരുന്നു. മൂന്നെണ്ണം സമനിലയില്‍ അവസാനിച്ചു. വിജയിച്ച 17 കളികളില്‍ 15ലും ഒരു ഗോള്‍ പോലും ബ്രസീലിയന്‍ പ്രതിരോധം വഴങ്ങിയില്ല. 47 ഗോളുകള്‍ എതിരാളികളുടെ വലയില്‍ നിറച്ച ബ്രസീല്‍ വഴങ്ങിയതാകട്ടെ വെറും അഞ്ച് ഗോളും. നെയ്മർ മാജിക്കിനായി ആരാധകർ അക്ഷമയോടെ കാത്തിരിക്കുമ്പോഴും യഥാർത്ഥ നായകനായി ടിറ്റെ അണിയറക്കുള്ളിൽ നിന്നും ചിരിക്കുകയാണ്.

titte